നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നല്‍കിയ കത്തിന്‍റെ പൂര്‍ണരൂപം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാർ ജസ്റ്റിസ് മിശ്രയ്ക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത് വന്നു. സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലയെന്നും ചില കേസുകളില്‍ സുപ്രീംകോടതിയുടെ ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥിതിയെ ഒന്നടങ്കം ബാധിക്കുന്നതാണെന്നുമാണ് ജഡ്ജിമാരുടെ ആരോപണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച് കൂട്ടുകയായിരുന്നു. ഇതേ കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ചീഫ്ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം…

https://www.facebook.com/nsbijuraj.bijuraj/posts/1677043555672289