മുദ്രവച്ച കവറില്‍ കക്ഷികള്‍ കോടതിയില്‍ വാദം സമര്‍പ്പിക്കുന്ന രീതിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുന്ന രീതി അഗീകരിക്കാനാവില്ല. അത് ഇനി വേണ്ടെന്നും, ഇവിടെ സീല്‍ വച്ച കവറുകള്‍ ആവശ്യമില്ലെന്നും എന്‍.വി രമണ പറഞ്ഞു.
പട്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ദിനേശ് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുവെയാണ് സുപ്രീം കോടതിയിസലെ പരാമര്‍ശം.
‘ദയവായി ഈ കോടതിയില്‍ സീല്‍ ചെയ്ത കവറുകള്‍ നല്‍കരുത്. ഞങ്ങള്‍ക്ക് ഇവിടെ സീല്‍ ചെയ്ത കവറുകള്‍ ആവശ്യമില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജഡ്ജിമാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അവ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചപ്പോഴാണ് മറുപടി ലഭിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് കക്ഷികളുടെ, പ്രത്യേകിച്ച് സര്‍ക്കാരില്‍ നിന്നുമുള്ളവ മുദ്രവച്ച കവറില്‍ വാങ്ങുന്ന രീതി വിമര്‍ശനത്തിന് വിധേയമായിരുന്നു.