തുടര്‍ക്കഥയാകുന്ന കുഴല്‍ക്കിണര്‍ അപകടങ്ങള്‍: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്‍ മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ജി.എസ് മണിയെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2010- ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍. തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം ഉടമ 15 ദിവസം മുമ്പ് അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. കുഴല്‍ക്കിണര്‍ കുഴിക്കുന്ന കമ്പനികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം. നിര്‍മ്മാണം നടക്കുന്ന കുഴല്‍ക്കിണറുകള്‍ക്ക് സമീപം അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുഴല്‍ക്കിണറുകള്‍ അധികൃതര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇവ ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ഹര്‍ജിയിലെ ആരോപണം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു