രാജ്യത്ത് 'കാവല്‍ക്കാരനു'ള്ളത് പണക്കാര്‍ക്കു മാത്രം, കര്‍ഷകര്‍ അനാഥര്‍: പ്രിയങ്ക ഗാന്ധി

രാജ്യത്ത് കര്‍ഷകര്‍ക്ക് “കാവല്‍ക്കാരി”ല്ലെന്നും ഉള്ളത് പണക്കാര്‍ക്ക് മാത്രമാണെന്നും പുതുതായി നിയമിക്കപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്നോടിയായി യു. പിയില്‍ മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രയാഗ് രാജില്‍ നിന്ന് ബോട്ടിലും റോഡു മാര്‍ഗമായും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര 144 കിലോമീറ്റര്‍ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് അവസാനിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവര്‍ത്തകരോടൊപ്പം ഹോളി ആഘോഷത്തോടെയാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള യാത്ര അവസാനിക്കുന്നത്.

രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ കാവല്‍ക്കാരനുണ്ട് എന്ന മോദിയുടെ വാക്കുകളെ പരിഹസിച്ചു കൊണ്ട്
കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണ വാചകം നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഞാനും കാവല്‍ക്കാരനാണ് എന്ന മറു പ്രചാരണവുമായിട്ടാണ് മോദി ഇതിനെ നേരിടുന്നത്. ഈ പേരില്‍ ഒരു വീഡിയോയും പാര്‍ട്ടി പുറത്തിറക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രിയങ്കയുടെ കാവല്‍ക്കാരന്‍ പ്രയോഗം. രാജ്യത്ത് കര്‍ഷകര്‍ അനാഥരാണെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും പ്രിയങ്ക പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ