ഗുരുഗ്രാമിൽ ക്രിസ്മസ് പ്രാർത്ഥന തടസ്സപ്പെടുത്തി, ഗായകസംഘത്തിന് നേരെ ആക്രമണം

ക്രിസ്മസ് തലേന്ന് പട്ടൗഡിയിലെ ഒരു ക്രിസ്ത്യൻ പള്ളിയുടെ പരിസരത്ത് തീവ്ര വലതുപക്ഷ പ്രവർത്തകരെന്ന് പറയപ്പെടുന്ന ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ചില പുരുഷന്മാർ പള്ളി വളപ്പിൽ കയറി ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇവർ ഗായകസംഘത്തെ വേദിയിലേക്ക് തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം.

ഗുരുഗ്രാമിൽ തുറസ്സായ സ്ഥലങ്ങളിൽ മുസ്ലിങ്ങൾ നമസ്‌കാരം നടത്തുന്നത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്‌ത്യൻ പള്ളികൾക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

“പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഭയന്നു. ഓരോ ദിവസം കഴിയുന്തോറും ശല്യം വർദ്ധിക്കുന്നു. ഇത് പ്രാർത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്.” ഒരു പ്രാദേശിക പാസ്റ്റർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫീസർ അമിത് കുമാർ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്