സഭാചട്ടങ്ങള്‍ ലംഘിച്ചു; രാജ്യസഭയില്‍ മൂന്ന് എം.പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സസ്‌പെന്‍ഷനിലായ എംപിമാരുടെ എണ്ണം 27 ആയി.

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാര്‍ഡുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആണ് എംപിമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭാധ്യക്ഷന് നേരെ പേപ്പര്‍ കീറിയെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരടക്കം 19 എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിലക്കയറ്റം, ജിഎസ്ടി എന്നീ വ്ിഷയങ്ങൡ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ലോക്സഭയിലെ നാല് എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സഭാചട്ടം ലംഘിച്ചതിന് മാപ്പു പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സഭാധ്യക്ഷന്‍ അറിയിച്ചത്. എന്നാല്‍ മാപ്പ് പറയില്ലെന്നാണ് എംപിമാരുടെ നിലപാട്. നേരത്തെ സസ്‌പെന്‍ഷനില്‍ ആയ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാപകല്‍ സമയം നടത്തുകയാണ്. അതേസമയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍