പൗരത്വ ഭേദഗതി നിയമം; സ്റ്റേ നല്‍കാതെ സുപ്രീംകോടതി; ഏപ്രില്‍ 9ന് വീണ്ടും പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹര്‍ജിയില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്ന് ആഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. ഏപ്രില്‍ 9ന് കേസ് വീണ്ടും പരിഗണിക്കും. ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിയ്ക്ക് മുന്നിലുള്ളതെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.

ഡിെൈവഫ്‌ഐ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, അസം സ്റ്റുഡന്റ് യൂണിയന്‍, കേരള സര്‍ക്കാര്‍, ഒവൈസി തുടങ്ങിയവരടക്കം നല്‍കിയ 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലെത്തിയത്. ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ്. മുസ്ലീം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചു.

അടിയന്തരയമായി ഇടക്കാല ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് സിഎഎ എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.