പൗരത്വം നിയമം പൗരത്വം തട്ടിയെടുക്കാനല്ല, പൗരത്വം നൽകാനാണ്: കൊൽക്കത്ത സന്ദർശനത്തിന്റെ രണ്ടാം ദിവസം മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്ത സന്ദർശനത്തിന്റെ രണ്ടാം ദിവസം, പൗരത്വ നിയമ ഭേദഗതി(സി‌എ‌എ)യെക്കുറിച്ച്‌ പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചു. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “പൗരത്വം നിയമം പൗരത്വം തട്ടിയെടുക്കാനല്ല, പൗരത്വം നൽകാനാണ്.”

Read more

കൊൽക്കത്ത തുറമുഖ ട്രസ്റ്റിന്റെ 150ആം വാർഷിക ആഘോഷങ്ങൾ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ പരിപാടിയിൽ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്. മമത ബാനർജി ഇന്നലെ മോദിയെ സന്ദർശിച്ചിരുന്നു. സി‌എ‌എ, ദേശീയ പൗരന്മാരുടെ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിനെ പറ്റി പുനർവിചിന്തനം നടത്തുവാൻ കൂടിക്കാഴ്ചക്കിടെ മമത മോദിയോട് ആവശ്യപ്പെട്ടു.