"ആരൊക്കെ പ്രതിഷേധിച്ചാലും പൗരത്വ നിയമം പിൻവലിക്കില്ല, നിയമം നിലനിൽക്കുക തന്നെ ചെയ്യും": അമിത് ഷാ

പൗരത്വ നിയമത്തെ കുറിച്ച് സംവാദം നടത്താൻ കേന്ദ്രമന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിക്കുകയും എന്തു തന്നെ വന്നാലും നിയമം നിലനിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

“പ്രതിപക്ഷത്തിന് യാഥാർത്ഥ്യം കാണാൻ കഴിയില്ല, കാരണം അവരുടെ കണ്ണുകൾ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടികളാൽ മൂടപ്പെട്ടിരിക്കുന്നു,” അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തെ കുറിച്ച് ജനങ്ങളിൽ “ബോധവത്കരണം” നടത്തുന്നതിന്റെ ഭാഗമായി ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Read more

“ആരൊക്കെ പ്രതിഷേധിച്ചാലും ഈ നിയമം പിൻവലിക്കില്ല … ഞങ്ങൾ എതിർപ്പിനെ ഭയപ്പെടുന്നില്ല” കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.