പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്ക് സുപ്രീം കോടതി വിമർശനം; സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ അക്രമങ്ങൾ അവസാനിച്ചാൽ പരിഗണിക്കും

ഭേദഗതി വരുത്തിയ പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയെ വിമർശിച്ച്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. “ദുഷ്‌കരമായ സമയങ്ങളിൽ” സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകേണ്ട അവസരത്തിൽ ഇത്തരം അപേക്ഷകൾ ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും ഇത് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ധണ്ട നൽകിയ ഹർജി പരിഗണിക്കാതെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ അക്രമം അവസാനിച്ചാലുടൻ കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്