മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും, പ്രതി പാ‍ർട്ടി പ്രവർത്തകനല്ലെന്ന് സ്റ്റാലിൻ; അണ്ണാ സർവകലാശാലയിലെ ബലാത്സം​ഗ കേസിൽ നിയമസഭയിൽ ഏറ്റുമുട്ടൽ

അണ്ണാ സർവകലാശാലയിലെ ബലാത്സം​ഗ കേസിൽ തമിഴ്നാട് നിയമസഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ. കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന ആരോപണത്തിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സഭയിൽ മറുപടി നൽകി. പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും സ്റ്റാലിൻ വിശദീകരിച്ചു. മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല.

സർക്കാരിനെ സംരക്ഷിച്ചും, പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ചുമായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസംഗം. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ബലാത്സം​ഗ കേസിൽ എഫ്ഐആർ ചോർന്നതിലും സ്റ്റാലിൻ വിശദീകരിച്ചു. അതിന് പിന്നിൽ മറ്റ് ​ഗൂഢാലോചനകളില്ലെന്നും സാങ്കേതിക തകരാർ മൂലമാണ് എഫ്ഐആർ ചോർന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടുത്ത ഭാഷയിൽ സ്റ്റാലിൻ വിമർശിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് നാണമുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാലയിലെ ലബോറട്ടറി കെട്ടിടത്തിന് സമീപം രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദിക്കുകയും പുരുഷ സുഹൃത്ത് ഓടിരക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ