ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് മുഗളന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റപ്പെടുത്തി  യോഗി ആദിത്യനാഥ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് മുഗളന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റപ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമ്മുടെ സാംസ്‌കാരിക വ്യവസ്ഥയെ ക്ഷയിപ്പിച്ചുകൊണ്ട് മുഗളന്മാരും ബ്രിട്ടീഷുകാരും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആക്രമിച്ചുവെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.മുംബൈയില്‍ വേള്‍ഡ് ഹിന്ദു ഇക്‌ണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, സാമ്പത്തിക തകര്‍ച്ച നേരിടാന്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച ധനമന്ത്രിയുടെ നടപടിയെ പിന്തുണച്ച് യോഗി ആദിത്യനാഥ് സംസാരിച്ചിരുന്നു. നികുതി വെട്ടിക്കുറച്ച നടപടി കയറ്റുമതി വര്‍ധിപ്പിക്കുകയും അതുവഴി ഇന്ത്യയെ ഭാവിയില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുമെന്നായിരുന്നു യോഗിയുടെ വാദം.

“നിലവില്‍ ആഗോള മാന്ദ്യമുണ്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം ചരിത്രപരമാണ്. സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ ഇത് നമ്മളെ സഹായിക്കും.’ യോഗി ആദിത്യനാഥ് പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം