സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്​റ്റ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി

പശ്ചിമബംഗാളിലെ ഹൗറയ്ക്ക് സമീപം ട്രെയിനിൻ്റെ കോച്ചുകൾ പാളം തെറ്റി. ആഴ്ചകൾ തോറും സർവീസ് നടത്തുന്ന സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് ട്രെയിനിൻ്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.

പുലർച്ചെ അഞ്ചരയോടെ ട്രെയിൻ ഖരഗ്‌പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെയാണ് പാളം തെറ്റിയതെന്ന് സൗത്ത്- ഈസ്റ്റേൺ റെയിൽവേ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിൻ്റെ ഒരു പാഴ്‌സൽ കോച്ചും രണ്ട് കോച്ചുകളുമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

സംഭവമറിഞ്ഞതോടെ സാന്ത്രാഗച്ചി, ഖരഗ്‌പൂർ എന്നിവിടങ്ങളിൽ നിന്നുള്ള റിലീഫ് ട്രെയിനുകളെയും മെഡിക്കൽ സംഘത്തെയും അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ