Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ലോകത്തെ കണ്ണീരിലാഴ്ത്തി ‘എലിമടയില്‍’ കുടുങ്ങിയ തൊഴിലാളികള്‍; ഖനിക്കുള്ളില്‍ നിന്നും അഴുകിയ ഗന്ധം; 15 പേരും മരിച്ചതായി സൂചന

, 4:20 pm

മേഘാലയയിലെ കിഴക്ക് ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. 320 അടി താഴ്ചയുള്ള എലിമട എന്നപേരില്‍ അറിയപ്പെടുന്ന ഖനികളിലൊന്നില്‍ ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. 

സമീപത്തെ നദിയില്‍ നിന്നോ ഭൂഗര്‍ഭജലാശയത്തില്‍ നിന്നോ ഖനിയിലേക്ക് വെള്ളം കയറി അനധികൃത കല്‍ക്കരി ഖനനത്തിനിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന മുങ്ങല്‍ വിദഗ്ധര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഖനിക്കുള്ളില്‍ അകപ്പെട്ട 15 പേരും മരിച്ചിട്ടുണ്ടാകും. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

ധാതുക്കളുടെ കലവറയായ മേഘാലയയില്‍ ഗ്രാമീണര്‍ അനധികൃതമായി ഖനികളുണ്ടാക്കി കല്‍ക്കരി കുഴുച്ചെടുക്കാറുണ്ട്. എലിമടയോട് സദൃശ്യമുള്ള അപകടകരമായ കിടങ്ങുകളാണ് ഇവ. കിഴക്കന്‍ മേഘാലയയിലെ പര്‍വ്വത ജില്ലയായ ജനീഷ്യയലിലാണ് രാജ്യത്തെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 

320 അടി താഴ്ചയുണ്ടെന്ന് കണക്കാക്കുന്ന ഖനിയുടെ അകത്ത് 70 അടിയിലേറെ വെള്ളം നിറഞ്ഞിരുന്നു. അതേസമയം, സംഭവം അറിഞ്ഞത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ കാര്യമായ ഏകോപനമൊന്നുമുണ്ടായിരുന്നില്ല. ദുരന്തനിവാരണ സേനമാത്രമായിരുന്നു ഇവരെ രക്ഷിക്കാനായി എത്തിയിരുന്നത്. 

ഖനിയുടെ സങ്കീര്‍ണാവസ്ഥ കാരണം രക്ഷാ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നാണ് ആരോപണം. പ്രധാന തുരങ്കവും അതിന് ശേഷമുള്ള നാല് ഉപതുരങ്കവുമടക്കം അതിസങ്കീര്‍ണമാണ് ഈ ഖനി. പട്ടിണി മാറ്റാനായാണ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ തുരങ്കത്തിലേക്ക് പാവപ്പെട്ട തൊഴിലാളികള്‍ ഇറങ്ങിയത്. 

ഈ വെള്ളം വറ്റിക്കാനായി പത്ത് കുതിരശക്തിയുള്ള രണ്ട് പമ്പുകളാണ് ആകെയുള്ളത്. ഒരു നദി മൊത്തം വറ്റിക്കുന്നതിന് ഈ രണ്ട് പമ്പുകള്‍ മതിയോ എന്നാണ് രക്ഷാ ദൗത്യം നടത്തുന്നവര്‍ പരസ്പരം ചോദിക്കുന്നത്. അതേസമയം, നൂറ് കുതിരശക്തിയുള്ള പത്ത് പമ്പുകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഈ ചോദ്യം കേട്ടില്ലെന്ന് നടിക്കുകയായിരുന്നു.

തൊഴിലാളികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അദ്ഭുതമായിരിക്കുമെന്നും, എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ്. തായ്ലാന്റ് ഗുഹയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഫുട്ബോള്‍ കോച്ചും കുടുങ്ങിയ സാഹചര്യത്തേക്കാള്‍ വളരെ സങ്കീര്‍ണമാണ് ജയന്തിയ ഹില്‍സിലെ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഖനിക്കുളളില്‍ എവിടെയാണ് തൊഴിലാളികള്‍ ഉള്ളതെന്നത് തങ്ങള്‍ക്ക് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകാനുള്ള പ്രധാന കാരണമെന്നും സന്തോഷ് സിങ് വ്യക്തമാക്കി.

Advertisement