വീണ്ടും കല്‍ക്കരി ക്ഷാമം; ഹരിയാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പവര്‍കട്ടിന് സാദ്ധ്യത

രാജ്യത്ത് വീണ്ടും കല്‍ക്കരിക്ഷാമം രൂക്ഷമാകുന്നു. 12 സംസ്ഥാനങ്ങളിലെ സ്ഥിതി നിലവില്‍ മോശമാണ്. അതിനാല്‍ ഹരിയാന,ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പവര്‍കട്ട് പ്രഖ്യാപിച്ചേക്കും.

റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം.ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ട്.

ഈ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നാലോ അഞ്ചോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് ബാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 173 താപവൈദ്യുത നിലയങ്ങളില്‍ നൂറിലും കല്‍ക്കരിയുടെ ക്ഷാമം ഉണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു