ക്ലാസ്‌മുറിയിൽ വച്ച് ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കോളജ് അധ്യാപിക. ബംഗാളിലെ മൗലാന അബ്ദുൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം പ്രോജക്ടിന്റെ ഭാഗമായാണ് വിവാഹം നടന്നതെന്നാണ് അദ്ധ്യാപിക നൽകുന്ന വിശദീകരണം.
അപ്ലൈഡ് സൈക്കോളജി ഡിപ്പാർമെൻ്റിലെ പ്രഫസർ വധുവിനെപ്പോലെ ഒരുങ്ങി വിദ്യാർത്ഥിക്കു സമീപം നിൽക്കുന്നതും ഇവർ പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതുമാണ് വിഡിയോയിലുള്ളത്. കണ്ടുനിന്നവർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോളജ് അധികൃതർ ഇടപെട്ടത്. അതിനിടെ പ്രൊജക്‌ടിൻ്റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്ന് പറഞ്ഞ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളജ് അധികൃതർ നിർദേശം നൽകി.
A lady Professor in MAKAUT is ‘getting married’ to her young student in the office. pic.twitter.com/coXaVGH7s7
— Abir Ghoshal (@abirghoshal) January 29, 2025
ക്യാംപസിലെ ഒന്നാം വർഷ വിദ്യാർഥികൾക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്‌സ് ഡേയുടെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അത് ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അധ്യാപിക പറയുന്നത്. പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് താനെന്നും അധ്യാപിക പറഞ്ഞു. വിഷയത്തിൽ അധ്യാപക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അധ്യാപികയുടെ പ്രവർത്തി ന്യായീകരിക്കാനാകുന്നതല്ല എന്നാണ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂണിയന്റെ നിലപാട്.
അതേസമയം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൈസ് ചാൻസലർ തപസ് ചക്രബൊർത്തി വ്യക്‌തമാക്കി. പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്‌ടുമായി ബന്ധപ്പെട്ട് ക്ലാസിൽ നടത്തിയ ഒരു പ്രവർത്തി എന്നാണ് അധ്യാപിക നൽകിയിരിക്കുന്ന വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീർത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യം. അത് സമൂഹമാധ്യമത്തിൽ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.