പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ട്രംപ് രണ്ടാംതവണ അധികാരമേറ്റശേഷമുള്ള ആദ്യസംഭാഷണമായിരുന്നു ഇത്. എക്‌സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ചരിത്രവിജയത്തില്‍ ട്രംപിനെ പ്രധാനമന്ത്രി മോദി അനുമോദിച്ചു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും ലോകസമാധാനത്തിനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നതായി മോദി പറഞ്ഞു.
Read more
”പ്രിയ സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ഊഴത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും” -മോദി എക്‌സില്‍ കുറിച്ചു.