രാജസ്ഥാന്‍ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മുസ്ലിം ആധിപത്യ പ്രദേശത്ത് കൂടി നടന്ന ബൈക്ക് റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. കടകളും, വാഹനങ്ങളും കത്തിച്ചു. സംഭവത്തിന് പിന്നാലെ കരൗലിയില്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാരിയ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി റാലി കടന്നുപോയപ്പോള്‍ ചിലര്‍ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ മറുവശത്ത് നിന്നും കല്ലേറ് ഉണ്ടായി. അക്രമം രൂക്ഷമാവുകയും കടകളും ബൈക്കുകളും കത്തിക്കുകയും ചെയ്തു. പരിക്കേറ്റ 35 പേരില്‍ ഒമ്പത് പേരെ കരൗലി ജില്ലാ ആശുപത്രിയിലും ഒരാളെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു.

അക്രമത്തിന് പിന്നാലെ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗെലോട്ട് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സ്ഥലത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയമാണ് ഇതിന് കാരണം. ബൈക്ക് റാലിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നുവെന്നും പൂനിയ ആരോപിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം