മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്; മൂന്ന് സീറ്റുകളിൽ സൗഹൃദ പോരാട്ടത്തിന് നിർബന്ധിതരായി സി.പി.എം; ഒരു സീറ്റിൽ കോൺഗ്രസ്, എൻ.സി.പി പിന്തുണ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും സി.പി എം നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും സൗഹൃദ പോരാട്ടമായിരിക്കും അഭിമുഖീകരിക്കുക. ഇത് പാർട്ടിക്കുള്ളിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്.

സോളാപൂർ സെൻട്രലിൽ മുൻ എം‌.എൽ‌.എ നർസയ്യ ആദം, നാസിക് വെസ്റ്റിൽ ട്രേഡ് യൂണിയൻ നേതാവ് ഡോ. ഡി.ൽ കാരാദ്, നാസിക് ജില്ലയിലെ കൽ‌വാനിൽ(എസ്ടി) സിറ്റിംഗ് എം‌.എൽ‌.എ ജെ‌.പി ഗവിത്, , ദഹാനു (എസ്ടി) യിൽ ആദിവാസി നേതാവ് വിനോദ് നിക്കോൾ എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ. നാല് സീറ്റുകളിൽ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ‌.സി‌.പി) മൂന്ന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും, ആ സീറ്റുകളിൽ സൗഹാർദ്ദപരമായ പോരാട്ടത്തിൽ ഏർപ്പെടാൻ ഇടതുപക്ഷം നിർബന്ധിതരായിരിക്കുകയാണ്. ഒരു സ്ഥാനാർത്ഥിയും സോളാപൂർ സീറ്റിൽ മുൻ മുഖ്യമന്ത്രി സുശിൽകുമാർ ഷിൻഡെയുടെ മകളും സിറ്റിംഗ് എം‌എൽ‌എയുമായാ പ്രീതിയാണ് സ്ഥാനാർത്ഥി. നാസിക് ജില്ലയിലെ രണ്ട് സീറ്റുകളും ഉപേക്ഷിക്കാൻ എൻ‌സി‌പി നേതൃത്വം വിമുഖത പ്രകടിപ്പിച്ചു. ബിജെപിയുടെ സീമ ഹൈർ ആണ് നാസിക് വെസ്റ്റിലെ സിറ്റിംഗ് എം.എൽ.എ ഇവിടെ അപൂർവ്വ ഹൈറിന്റെ സ്ഥാനാർത്ഥിത്വം എൻ‌.സി‌.പി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്‌. കൽ‌വാനിലും എൻ‌.സി‌.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

സി.പി.ഐ (എം) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ പ്രതിപക്ഷം ഒന്നിക്കുന്ന ഏക സീറ്റ് ബി.ജെ.പിയുടെ പാസ്കൽ ധനാരെ സിറ്റിംഗ് എം.എൽ.എ ആയിട്ടുള്ള ദഹാനു ആണ്. ചൊവ്വാഴ്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, എൻ‌.സി‌.പി, ബഹുജൻ വികാസ് അഗാദി, കഷ്ത്കരി സംഘതാന എന്നീ കക്ഷികളുടെ സാന്നിദ്ധ്യത്തിൽ സി.പി.എം സ്ഥാനാർത്ഥി വിനോദ് നിക്കോൾ ദഹാനുവിൽ നാമനിർദേശം നൽകി. ദഹാനു തങ്ങളുടെ കോട്ടയാണ് എന്നും 2014- ൽ തോറ്റെങ്കിലും ഇത്തവണ സീറ്റ് നേടുമെന്നുമാണ് സി.പി.എം കരുതുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന