മുംബൈയില്‍ ഇഡി റെയ്ഡിനിടെ കമ്പനി സ്ഥാപകന് ദാരുണാന്ത്യം

മുംബൈ ആസ്ഥാനമായ ടെക് കമ്പനിയുടെ സ്ഥാപകന് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ദാരുണാന്ത്യം. മുംബൈ ആസ്ഥാനമായ ടെക്‌നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റസ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാന ആണ് ഇഡി റെയ്ഡിനിടെ മരിച്ചത്. ശനിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

ദിനേശ് നന്ദ്വാനയുടെ അഡേരിയിലെ വസതിയില്‍ ഇഡിയുടെ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മരണം. ഇഡിയുടെ ജലന്ധര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ദിനേശ് നന്ദ്വാനയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുമെന്ന് പൊലീസ് അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ദിനേശ് നന്ദ്വാന മരിച്ചതായാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റെയ്ഡിനിടെ ദിനേശ് നന്ദ്വാനയുടെ മൊഴിയെടുക്കലും നടന്നിരുന്നതായാണ് വിവരം.