വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം ചെന്നു കയറിയത് കോടതിയില്‍; പുലിവാല്‍ പിടിച്ച് സ്ഥാനാര്‍ത്ഥി, ചട്ടലംഘനമെന്ന് ആക്ഷേപം

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ഇത്തവണ വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കോടതിയില്‍ കയറിയതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. സംഭവം ചട്ടലംഘനമെന്ന് ആക്ഷേപവുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്.

ഇന്നലെ രാവിലെ 11 നാണ് സംഭവം. ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപത്തു വന്ന സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും വോട്ട് ചോദിച്ച് അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് കയറി. കോടതി ചേരുന്നതിന് തൊട്ടു മുമ്പാണ് സംഭവം. ജഡ്ജി വരുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി മടങ്ങി. കേസുമായി ബന്ധപ്പെട്ട് എത്തിയ അഭിഭാഷകരും കക്ഷികളും പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം കോടതിമുറിയില്‍ കയറി, പക്ഷേ വോട്ട് ചോദിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

Latest Stories

IPL 2025:നീ സ്ഥിരമായി പുകഴ്ത്തുന്ന ആൾ തന്നെയാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത്, പൂജാരയുടെ വെളിപ്പെടുത്തൽ പറഞ്ഞ് ഭാര്യ പൂജ രംഗത്ത്; ഒപ്പം ആ ഒളിയമ്പും

ഗാസയില്‍ വീണ്ടും കനത്ത ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍; ഭൂകമ്പത്തിന് സമാനമായ അനുഭവമെന്ന് അഭയാര്‍ത്ഥികള്‍; ഒരുമിച്ച് ഉപരോധവും ആക്രമണവും; ഭക്ഷ്യശേഖരം പൂര്‍ണ്ണമായും തീര്‍ന്നു

'22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാം എന്റെ പ്രശ്‌നമാണ്'; വിവാഹമോചനം പ്രഖ്യാപിച്ച് ലക്ഷ്മിപ്രിയ, പിന്നാലെ പോസ്റ്റ് നീക്കി!

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങി, വിഴിഞ്ഞത്തെ പുകഴ്ത്തി അദാനിയെ പ്രശംസിച്ച് മോദി

IPL 2025: ആ താരത്തെ കാണുമ്പോൾ തന്നെ ബാറ്റ്‌സ്മാന്മാർക്ക് പേടിയാണ്, ആ ഭയം തുടങ്ങിയാൽ പിന്നെ...; സൂപ്പർ ബോളറെക്കുറിച്ച് പ്രഗ്യാൻ ഓജ

'ആ സ്റ്റേജിലേക്ക് നോക്കൂ, അവിടെ ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്, ഇതൊക്കെ അല്‍പത്തരമല്ലേ?; ആദ്യമേ വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ 'ഇടംപിടിച്ച' ബിജെപി അധ്യക്ഷന്‍

ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ചരിത്ര ഭാഗങ്ങള്‍ മുക്കി മഹാകുംഭമേള വരെ പഠന വിഷയം..; എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മാധവന്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇരിപ്പിടം ഉണ്ട്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയില്‍ സ്ഥാനം

IPL 2025: അവനെ വെല്ലാൻ ഇന്ന് ലോകത്തിൽ ഒരു ഓൾ റൗണ്ടറും ഇല്ല, ചെക്കൻ രാജ്യത്തിന് കിട്ടിയ ഒരു ഭാഗ്യം തന്നെയാണ്: ഹർഭജൻ സിങ്

'പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെങ്കില്‍ തെറ്റ്, രാജ്യദ്രോഹപരം'; മംഗളൂരുവിലെ മലയാളിയുവാവിന്റെ കൊലപാതകത്തില്‍ അക്രമികളെ അനുകൂലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ