കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊതുഗതാതഗതം ഉണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആളുകള്‍ക്ക് പങ്കെടുക്കാം. 100 പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.കഴിഞ്ഞ ആഴ്ചമുതലാണ് തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവ ഭാഗികമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം എന്നിവ അടക്കം മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി.
Read more
ഇന്നലെ 23,989 പേര്‍ക്ക് കൂടി തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് 23,000 ന് മുകളിലെത്തുന്നത്. 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ടിപിആര്‍ 15.3 ശതമാനമാണ്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. 11 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.