ഗോവയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഗോവയില്‍ ബി.ജെ.പി നിലവില്‍ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസും തൊട്ടു പിന്നില്‍ തന്നെയാണ്. ആദ്യ ഘട്ടത്തില്‍ പിന്നില്‍ നിന്ന ബി.ജെ.പി പിന്നെ ലീഡ് നില ഉയര്‍ത്തുകയായിരുന്നു.
ഗോവയില്‍ വോട്ടെമ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം ലഭിക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, 2017 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്‍കൂട്ടി ഗവര്‍ണറെ കാണാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. 2017 ല്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കാലതാമസം വരുത്തിയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
സഖ്യങ്ങള്‍ വിലയിരുത്താന്‍ ഇക്കുറി കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാനത്തേക്ക് അയച്ചിരുന്നു. എം.ജി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ.എ.പി) എന്നിവരെ പാര്‍ട്ടി സമീപിച്ചിരുന്നു.
Read more
കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ പിടിമുറുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇക്കുറി നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാല്‍ മറ്റ് ചെറുകക്ഷികളുടെ പിന്തുണ ഉള്‍പ്പടെ തേടി സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷമേ ഡി.കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.