നാമനിര്‍ദേശ പത്രികയിലെ സ്വത്തുക്കളില്‍ കള്ളത്തരം കാട്ടി; അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയുമായി കോണ്‍ഗ്രസ്

ഗാന്ധിനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുവകകള്‍ മറച്ചുവെച്ചെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്ക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 66.5 ലക്ഷം മൂല്യമുള്ള വസ്തുവിന് അമിത് ഷാ വില കുറച്ചു കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിന്റെ മൂല്യമായി 25 ലക്ഷം രൂപ മാത്രമാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ കാണിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ അദ്ദേഹത്തിന്റെ രണ്ട് വസ്തുക്കള്‍ പണയം വെച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കോമേഴ്ഷ്യല്‍ കോര്‍പ്പറേറ്റീവ് ബാങ്കിലാണ് അമിത് ഷാ സ്വത്തുക്കള്‍ പണയംവെച്ചതെന്നും മകന്റെ കമ്പനിക്ക് 25 കോടിയുടെ ലോണിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തനിക്ക് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അമിത് ഷായെ അയോഗ്യനാക്കാനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുപോകണമെന്നും തെറ്റായ സത്യവാങ്മൂലം ഫയല്‍ ചെയ്തതിന് അമിത് ഷായ്ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം