എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തണം; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംശയാസ്പദമായ വല്ലതും കണ്ടാല്‍ ഹെല്‍പ്‌ലൈനില്‍ അറിയിക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തണം. വോട്ടെണ്ണലില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി, പിസിസി ആസ്ഥാനങ്ങളില്‍ സജ്ജരായിരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.

പാര്‍ട്ടി ഓഫീസുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വോട്ടെണ്ണലില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവിടേക്ക് പ്രവര്‍ത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംശയാസ്പദമായ വല്ലതും സംഭവിച്ചാല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തരമായി +91 7982839236 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ +91 9560822897 എന്ന നമ്ബറിലേക്കും അയക്കാമെന്നും നിര്‍ദേശം നല്‍കി.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. പുലര്‍ച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും.

ഇത്തവണ സ്ട്രോംഗ് റൂമുകള്‍ രാവിലെ 5.30 ന് തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്ട്രോംഗ് റൂമുകള്‍ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂര്‍ മുന്നേയാക്കി.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ