വമ്പിച്ച മുന്നേറ്റത്തിന് സഹായിച്ചു; ജഗദീഷ് ഷെട്ടാര്‍ മന്ത്രിയായേക്കും, പുതിയ നീക്കവുമായി കോണ്‍ഗ്രസ്

ബിജെപി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറെ നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. നിയമനിര്‍മാണ കൗണ്‍സില്‍ അംഗമാക്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.

ഷെട്ടാറിന്റെ സാന്നിധ്യം വടക്കന്‍ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ സഹായകമായ രീതിയില്‍ കടന്നു വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ദേശീയ നേതാക്കള്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി താന്‍ പ്രതിനിധീകരിച്ച ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഷെട്ടാര്‍ പരാജയം നേരിടുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്.

എന്നാല്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജഗദീഷ് ഷെട്ടാര്‍ ബിജെപി സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഷെട്ടാറിനെതിരെ വന്‍പ്രചാരണമാണ് ബിജെപി നടത്തിയത്.

ഹുബ്ബള്ളിയില്‍ ഷെട്ടാറിനെതിരെ അതിവൈകാരികമായാണ് യെദ്യൂരപ്പ പ്രസംഗിച്ചത്. ജഗദീഷ് ഷെട്ടാര്‍ വിജയിക്കില്ലെന്ന് താന്‍ ചോര കൊണ്ട് എഴുതിവെക്കാമെന്നും ബിജെപിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഷെട്ടാര്‍ പിന്നില്‍ നിന്ന് കുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍