'കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു, കോണ്‍ഗ്രസ് അനാദരവ് കാണിച്ചിട്ടില്ല'; ശർമ്മിഷ്ഠയെ തള്ളി പ്രണബ് മുഖർജിയുടെ മകൻ രംഗത്ത്

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് മുഖർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അഭിജിത്ത് മുഖർജി പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് മുഖർജി പറഞ്ഞു.

കോൺഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു. മന്‍മോഹന്‍ സിംഗിന് പ്രവര്‍ത്തക സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കില്‍ ആ പരിഗണന പ്രണബ് മുഖര്‍ജിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നാണ് മുതിര്‍ന്ന നേതാവ് അന്ന് പറഞ്ഞത്.

എന്നാല്‍ അച്ഛന്‍റെ ഡയറികുറിപ്പ് വായിച്ചപ്പോള്‍ മുന്‍ രാഷ്ടപതി കെആര്‍ നാരായണന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞെന്നും, അനുശോചന കുറിച്ച് തയ്യാറാക്കിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും ശര്‍മ്മിഷ്ഠ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകണവുമായി പ്രണബിന്‍റെ മകന്‍ രംഗത്തുവന്നത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍