ഡി.സി.സി പുനഃസംഘടനയില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്; പ്രതിസന്ധിഘട്ടത്തില്‍ രക്ഷകരായ നേതാക്കളെ പിണക്കാനാവില്ല

ഡിസിസി അദ്ധ്യക്ഷ നിയമനത്തിലെ തര്‍ക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സോണിയ ഗാന്ധി ഇടപെടുമെന്നാണ് സൂചന. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടു പോകാനാകില്ലെന്നാണ്  ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപം അനുവദിക്കില്ലെന്നായിരുന്നു സൂചന. എന്നാൽ പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ രക്ഷകരായിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടും എന്നാണ് സൂചന. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അദ്ധ്യക്ഷന്മാരുടെ സാദ്ധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്.
അതേസമയം കൂടിയാലോചനകള്‍ ഇല്ലാതെ സുധാകരന്‍ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക പ്രഖ്യാപിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.  ഗ്രൂപ്പുകള്‍ വേണ്ടെന്ന ആഹ്വാനം ചെയ്തു പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് കെപിസിസി അദ്ധ്യക്ഷനും എന്ന ആരോപണങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ എ, ഐ ഗ്രൂപ്പുകളുടെ അണിയറ നീക്കങ്ങളും സജീവമാണ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ഗാന്ധിയുമായി വിഡി സതീശനും കെ സുധാകരനും ആശയവിനിമയം നടത്തിയേക്കും. നിലവിലെ സ്ഥിതിഗതികള്‍ രാഹുലിനെ ധരിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനും സാദ്ധ്യതയുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം