Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

വിവിപാറ്റ് മെഷീനുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു

, 3:00 pm

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചതിന് പിന്നാലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പെ മുഴുവന്‍ വിവിപാറ്റ് മെഷീനുകളും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും 10% പോളിങ് സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ ഒത്തുനോക്കി പരിശോധന നടത്തണമെന്നാണു കമല്‍നാഥ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നവരടങ്ങുന്ന ബഞ്ചിനു സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ചയാണ് പരിഗണിക്കുക.

വോട്ട് ഏതു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടര്‍ക്ക് കാണാവുന്ന സംവിധാനമായ വിവിപാറ്റില്‍ വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പ്രദര്‍ശിപ്പിക്കും. ഇതു പരിശോധിക്കാന്‍ വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് സമയം ലഭിക്കും. എന്നാല്‍ ഈ സ്ലിപ് തിരുത്താന്‍ വോട്ടര്‍ന്മാര്‍ക്ക് അവസരമില്ല.

സുതാര്യമായ തിരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു.

Advertisement