രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ഒറ്റക്കെട്ടോടെ തീരുമാനം; പ്രോടേം സ്പീക്കര്‍ക്ക് കത്ത് കൈമാറി

ലോക്‌സഭാ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോടേം സ്പീക്കര്‍ക്ക് കൈമാറി. പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയില്‍ നിന്നാണ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട് വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

50 അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഒന്ന്, രണ്ട് എന്‍ഡിഎ സര്‍ക്കാരില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. ഇക്കുറി 99 സീറ്റോടെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

Latest Stories

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍