സഭ സമ്മേളത്തിനിടെ പ്രിയങ്കയുടെ കവിളില്‍ തലോടി രാഹുല്‍; സ്‌നേഹ പ്രകടനം വീട്ടില്‍ മതി; അതിനുള്ള വേദിയല്ലിതെന്ന് സ്പീക്കര്‍; ചോദിക്കാന്‍ ചെന്നവരോട് വിരട്ടലുമായി ഓം ബിര്‍ല

ലോകസഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മര്യാദയോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയുടെ താക്കീത്. സഭ സമ്മേളിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും എഴുന്നേറ്റ് സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കയുടെ അടുത്തെത്തി കവിളില്‍ തലോടിയതാണ് സ്പീക്കറെ ചെടിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭര്‍ത്താവും ഭാര്യയുമെല്ലാം സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയില്‍ പെരുമാറിയിട്ടുള്ളത്. ഇവരോടുള്ള സ്‌നേഹ പ്രകടനത്തിനുള്ള വേദിയല്ലിത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയില്‍ പാലിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മരാദ്യയോടെ പെരുമാറുന്നില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനു പിന്നാലെ മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറുപടി പറയാനുണ്ടെന്ന് അറിയിച്ചെങ്കിലും കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സ്പീക്കര്‍ സഭയില്‍നിന്ന് പോയി.

അനാവശ്യമായി സഭ പിരിച്ചുവിട്ട് അദ്ദേഹം മടങ്ങി. എപ്പോഴൊക്കെ എഴുന്നേല്‍ക്കുമ്പോഴും, എനിക്ക് സംസാരിക്കാന്‍ അനുമതി ലഭിക്കാറില്ല. കഴിഞ്ഞ ഏഴെട്ടു ദിവസമായി ഒരക്ഷരം മിണ്ടാന്‍ എന്നെ അനുവദിച്ചിട്ടില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക. പ്രധാനമന്ത്രി കുംഭമേളയുടെ വിജയത്തേക്കുറിച്ച് സംസാരിച്ച ദിവസം എനിക്കും സംസാരിക്കാനുണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചായിരുന്നു അത്. എന്നാല്‍ അനുവദിച്ചില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്’ രാഹുല്‍ ഗാന്ധി ആരോപിച്ചു.

അതേസമയം, രാഹുലിനെ ശകാരിച്ചതില്‍ പ്രതിഷേധിച്ച് കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എം പിമാര്‍ സ്പീക്കറെ കണ്ടു. എന്നാല്‍ തന്നേക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു സ്പീക്കര്‍ മറുപടി നല്‍കി.

Latest Stories

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍