കശ്മീര്‍ വിഷയം യു.എന്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ നടത്താനിരിക്കുന്ന യോഗം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയം യു.എന്‍ ചര്‍ച്ച ചെയ്യുന്നതിനെപ്പറ്റി പ്രധാനമന്ത്രി പ്രതികരിക്കണം.ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമെന്താണ് എന്നും മനു അഭിഷേക് സിംഗ് വി ചോദിച്ചു. കൂടാതെ നയതന്ത്രത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടുണ്ടെന്നും സിങ്‌വി പറഞ്ഞു.
സര്‍ക്കാരിന്റെ ആണവ നയം വളച്ചുക്കെട്ടില്ലാതെ എന്താണെന്ന് രാജ്യത്തോട് സര്‍ക്കാര്‍ വ്യക്തമാക്കണം.സര്‍ക്കാരിന്റെ ആണവ നയം എന്തായാലും അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അംഗീകരിക്കുന്നു. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമായിരുന്നു. നിയമനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നതായും മനു അഭിഷേക് സിങ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.