കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: ഗെലോട്ട് മത്സരിക്കില്ല, സോണിയയോട് ക്ഷമാപണം നടത്തി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ അശോക് ഗെലോട്ട് മത്സരിക്കില്ല. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാനില്ലെന്ന് പറഞ്ഞ ഗെലോട്ട് രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് ക്ഷമാപണം നടത്തിയെന്നും പറഞ്ഞു. രാജസ്ഥാനില്‍ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരണമോ എന്ന കാര്യം സോണിയ ഗാന്ധി തീരുമാനിക്കും.

സോണിയ ഗാന്ധിയെ കാണാന്‍ ക്ഷമാപണ കത്തുമായിട്ടാണ് ഗെലോട്ട് അവരുടെ വസതിയിലെത്തിയത്.  കെ.സി വേണുഗോപാലും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ധ്യക്ഷനാകാനില്ലെന്ന് ഗെലോട്ട് അറിയിച്ചത്.  സോണിയ ഗാന്ധി ഇന്ന് തന്നെ സച്ചിന്‍ പൈലറ്റിനെയും കണ്ടേക്കും.

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദിഗ്വിജയ് സിംഗ് അറിയിച്ചു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ദിഗ്വിജയ് സിംഗ് പത്രിക വാങ്ങി. നാളെ പത്രിക സമര്‍പ്പിക്കും. ഇതോടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍- ദിഗ്വിജയ് സിംഗ് പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. ശശി തരൂരും നാളെ പത്രിക സമര്‍പ്പിക്കും.