"പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തത് ദളിതനായതുകൊണ്ടെന്ന് പറയണോ?"; എല്ലായിടത്തും ജാതി വലിച്ചിടരുതെന്ന് മല്ലികാർജ്ജുൻ ഖാർഗെ

തൃണമൂൽ കോൺഗ്രസ് എംപി തന്നെ അനുകരിച്ച് മിമിക്രി കാണിച്ചത് താൻ ജാട്ട് സമുദായത്തിൽ നിന്നുള്ള ആളായതുകൊണ്ടാണെന്ന രാജ്യസഭാ സ്പീക്കറുടെയും ബിജെപിയുടെയും വിമർശനത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. എല്ലാ വിഷയത്തിലും ജാതി വലിച്ചിടരുതെന്നും ഖാർഗെ പറഞ്ഞു.

രാജ്യസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിന് കാരണം താൻ ദളിതനായതുകൊണ്ടാണെന്ന് പറയണോ എന്നും ഖാർഗെ ചോദിച്ചു. എല്ലാ വിഷയങ്ങളിലേക്കും ജാതി വലിച്ചിടരുതെന്ന് സ്പീക്കറെ പരാമർശിച്ച് പറഞ്ഞ ഖാർഗെ, രാജ്യസഭാ അധ്യക്ഷൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് പകരം സഭയിലെ അംഗങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ചു.

രാജ്യസഭയിൽ എപ്പോഴും തനിക്ക് സംസാരിക്കാൻ അനുവാദം കിട്ടാറില്ല. അതിന് കാരണം താൻ ദളിതനായതുകൊണ്ടാണെന്ന് പറയണോ? ഉള്ളിൽ വച്ച് സംസാരിച്ച് ജാതിയുടെ പേരിൽ പുറത്തുള്ളവരെ ഇളക്കിവിടരുതെന്നും ഖാർഗെ പ്രതികരിച്ചു. പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ ടിഎംസിയുടെ കല്യാൺ ബാനർജിയാണ് ഖാർഗെയെ അനുകരിച്ച് മിമിക്രി കാണിച്ചത്.

ഇത്തരമൊരു വിഷയം ഏറ്റെടുത്ത് പാർലമെന്റ് സുരക്ഷാവീഴ്ച എന്ന വിഷയത്തിൽ നിന്ന് വ്യതിചലിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നത് ഭരണഘടനാ പദവികൾ വഹിക്കുന്നവർ തങ്ങളുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന് സങ്കടകരമായ കാര്യമാണെന്നും കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എല്ലാവരും ഇപ്പോൾ ജാതി പ്രഖ്യാപിക്കുന്ന ലേബൽ ധരിക്കേണ്ടതുണ്ടോയെന്നും ചൗധരി ചോദിച്ചു.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്