അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോൺഗ്രസ്. തിവാരിയുടെ പരാമർശം വ്യക്തിപരമാണെന്നും കോൺഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ് പറഞ്ഞു. പദ്ധതി യുവാക്കൾക്ക് ചെയ്യുന്നത് ദോഷം തന്നെയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ പോരാട്ടം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതി പിൻവലിക്കേണ്ടിവരുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശം.
കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനു പകരം. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചിരുന്നു.
Read more
സെെന്യത്തിൽ പങ്കാളിയാകുന്ന യുവാക്കൾക്ക്, റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയാണ് പദ്ധതി വഴി ലഭിക്കുക. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി അഗ്നിപഥ് പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു