ഗോവ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മൈക്കല്‍ ലോബോയെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കല്‍ ലോബോ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മൈക്കല്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താസമ്മേളത്തില്‍ മൈക്കിള്‍ ലോബോ പങ്കെടുത്തില്ല. മുതിര്‍ന്ന നേതാവ് ദിഗംബര്‍കാമത്തും വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പിസിസി ഓഫിസിലെത്തിയത് രണ്ടുപേര്‍ മാത്രമാണ്.
11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നാണ് അഭ്യൂഹം. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയുമെല്ലാം ഈ കൂറ് മാറ്റത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയില്‍ വന്‍ രാഷ്ട്രീയ നാടങ്ങള്‍ക്ക് കളമൊരുങ്ങിരിക്കുന്നത്.
Read more
മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ ദിംഗബര്‍ കാമത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) 25ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിരുന്നു.