കോൺഗ്രസിൻറെ മാധ്യമ – പ്രചാരണ വിഭാഗങ്ങളുടെ ദേശീയ തല ചുമതലയിൽ നിന്ന് രൺദീപ് സിംഗ് സുർജേവാലയെ മാറ്റി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശാണ് പകരം ചുമതലയേൽക്കുക.
മാധ്യമ, പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജയ്റാം രമേശിനെ നിയമിച്ചെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ – പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു.
ഇത് കൂടി പരിഗണിച്ചാണ് കോൺഗ്രസ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. സുർജെവാല കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.
Congress appoints Jairam Ramesh as AICC General Secretary Incharge of Communication, Publicity and Media including Social & Digital media pic.twitter.com/w9zZ8GvvHe
— ANI (@ANI) June 16, 2022
Read more