കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി, ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടാൻ ഒരുക്കങ്ങൾ

അംഗബലത്തിൽ കുറവുണ്ടായാലും തകർന്നെന്ന് പലരും പറഞ്ഞാലും പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാർട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്‍റെ പ്രസക്തി ഒരിക്കലും കുറഞ്ഞ് പോയിട്ടില്ല എന്നും അത് എല്ലാവരും മനസിലാക്കണമെന്നും , ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറയുന്നു.

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി സോണിയ ഗാന്ധിയെ കാണാൻ ഉടൻ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നേതാക്കൾ പോകുമെന്നും തേജസ്വി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്നും തേജസ്വി യാദവ് പറഞ്ഞു.

“മികച്ചൊരു തുടക്കം ബിഹാറില്‍ നിന്നും ഉണ്ടായിട്ടുണ്ട്,അതൊരു മാതൃകയാണ്. അത് മറ്റുള്ളയിടങ്ങളിലും ആവർത്തിക്കണം. നിതീഷ് കുമാര്‍ നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാൽ, മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ നിതീഷ്ജിയും ലാലുജിയും അവരെ കാണും.

ബിഹാറിലെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും സഖ്യങ്ങൾ ഉണ്ടാകണമെന്നും മറ്റ് സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. ഈ പ്രതിപക്ഷ നിരയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമാണ് ഉള്ളതെന്നും തേജസ്വി പറയുന്നു.

ബിഹാറിൽ 40ൽ 39 സീറ്റുകൾ നേടിയ പ്രകടനം ബിജെപി ആവർത്തിക്കാൻ പോകുന്നില്ല. രാജസ്ഥാനിൽ കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്, അത് ഇനി സംഭവിക്കാൻ പോകുന്നില്ല. ഒരുമിച്ച് നിന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചാൽ ബി.ജെ.പി എന്തായാലും വീഴുമെന്നും തേജസ്വി വിശ്വസിക്കുന്നു.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി