Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

അഖിലേഷും മായാവതിയും കൈവിട്ട ശിവ്പാല്‍ യാദവിനെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ്; യുപിയില്‍ വിജയം നേടാന്‍ രാഹുലിന്റെ അവസാന കച്ചിത്തുരുമ്പ്

, 11:47 am

ഉത്തര്‍പ്രദേശ് പിടിക്കാന്‍ ശിവ്പാല്‍ യാദവിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്. ബിഎസ്പി-എസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവിനെ സ്വന്തം തട്ടകത്തിലേക്കെടുത്ത് ഭരണം പിടിക്കാനുള്ള അറ്റ കൈ പ്രയോഗമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ശിവ്പാല്‍ യാദവ് രൂപീകരിച്ച പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി (പിഎസ്പിഎല്‍) എന്ന പാര്‍ട്ടിയുമായിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്. അഖിലേഷ് യാദവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എസ്പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് യാദവ് ഈ പാര്‍ട്ടി രൂപീകരിച്ചത്.

സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുപിയില്‍ കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ടത് കനത്ത പരാജയമായിരുന്നു. അവിടെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. ഇതിനിടെ കച്ചിത്തുരുമ്പ് എന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ യാദവുമായുള്ള പുതിയ കൂട്ടുകെട്ട്.

എസ്പി-ബിഎസ്പി സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശിവ്പാല്‍ യാദവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അഖിലേഷും മായാവതിയും അതിനോട് മുഖംതിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ശിവ്പാല്‍ തീരുമനിച്ചത്. കഴിഞ്ഞ ദിവസമാണ് ശിവ്പാല്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യം. സഖ്യമില്ലാതെ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും
പാര്‍ട്ടിക്ക് എല്ലാ സീറ്റിലും മത്സരിക്കാനുള്ള കരുത്തുണ്ടെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളുടെ കൂട്ടുകെട്ടായാണ് ബിഎസ്പി-എസ്പി സഖ്യത്തെ കാണുന്നത്. അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രൂപീകരിക്കുന്ന ഫെഡറല്‍ മുന്നണിയുടെ ഭാഗമാകാന്‍ അഖിലേഷ് യാദവ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബിഎസ്പി പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ മായാവതി പിന്തുണച്ചിരുന്നു. ജനം ബിജെപിയെ കൊണ്ട് പൊറുതിമുട്ടിയെന്നും അതു കൊണ്ടാണ് ബിഎസ്പി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതെന്നും മായാവതി പറഞ്ഞിരുന്നു.

Advertisement