കോണ്‍ഗ്രസ് നിങ്ങളുടെ വീട്ടിലെ തൊട്ടിവരെ എടുത്തുകൊണ്ടുപോകും; പ്രതിപക്ഷത്തെ വിടാതെ നരേന്ദ്രമോദി

ലോക്‌സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി. കാണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അവര്‍ നിങ്ങളുടെ വീട്ടിലെ തൊട്ടിവരെ എടുത്തുകൊണ്ട് പോകുമെന്ന് ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കോണ്‍ഗ്രസ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൂട്ടിച്ച് പണവുമായി മുങ്ങും. മോദി സര്‍ക്കാര്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു. അവര്‍ വൈദ്യുതി വിച്ഛേദിച്ചിട്ട് നിങ്ങളെ ഇരുട്ടിലാക്കും. മോദി എല്ലാ വീട്ടിലും വെള്ളം എത്തിച്ചു. കോണ്‍ഗ്രസുകാര്‍ നിങ്ങളുടെ വീട്ടിലെ വെള്ളം കോരുന്ന തൊട്ടി വരെ എടുത്തുകൊണ്ട് പോകും. അക്കാര്യത്തില്‍ അവര്‍ വിദഗ്ധരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യം വര്‍ഗീയതയും ജാതിവാദവും കുടുംബ ഭരണവും ചേര്‍ന്നതാണ്. ഇത് അര്‍ബുദത്തിന് സമാനമാണ്. പതിയെ ഇന്ത്യയെ മുഴുവന്‍ കാര്‍ന്നുതിന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെയും കോണ്‍ഗ്രസിനെതിരെ നടത്തിയ മംഗല്യസൂത്ര പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാലയും ആഭരണങ്ങളും വരെ തട്ടിയെടുക്കുമെന്നായിരുന്നു മോദിയുടെ പ്രസംഗം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!