കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. മുഡ അഴിമതി ആരോപണം അടക്കം കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന് വൻ ആശ്വാസമാണ് ഉപതിരഞ്ഞെടുപ്പിലെ അനുകൂല ജനവിധി.

ചന്നപട്ടണയിൽ സി പി യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്. ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്ര മന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു. ബസവരാജ് ബൊമ്മെയുടെ മകന്‍ ഭരത് ബൊമ്മെയും തോല്‍വി ഏറ്റുവാങ്ങി. ഭരത്‌ കന്നി അങ്കത്തിലും നിഖിൽ മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റത്.

കോൺഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികൾക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനും ജനം നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രതികരിച്ചു . ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ 224 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ ബലം 138 ആയി ഉയർന്നു.

Latest Stories

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

നിർത്തി അങ്ങോട്ട് അപമാനിക്കാതെടാ, വിക്കറ്റ് നൽകാത്തതിന് അമ്പയർക്ക് വമ്പൻ പണി കൊടുത്ത് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിരാട് കോഹ്‌ലിയുമായുള്ള വിവാഹത്തിന് മുമ്പ് അനുഷ്‌ക ശർമ്മ ഈ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

'ഇത് ശരിക്കും അത് തന്നെ'; ഗെയിം ചേഞ്ചർ നിര്‍മ്മാതാക്കക്കളുടെ പരാതി മാർക്കറ്റിങ് തന്ത്രമോ?