കശ്മീര്‍ വിഭജനം; നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ചു

കശ്മീര്‍ ബില്ലില്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു . കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സോണിയാ ഗാന്ധി എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രവര്‍ത്തക സമിതി ചേരുന്നത്.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭയില്‍ പാസായത് 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ്. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.