സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ചെന്നൈയില്‍ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണിട്ടും രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. അപകടത്തില്‍പ്പെട്ട കുട്ടി രക്ഷപ്പെട്ടെങ്കിലും അമ്മ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28ന് ആയിരുന്നു സംഭവം നടന്നത്. ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ രമ്യയുടെ കൈയില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള കുട്ടി ഒന്നാം നിലയിലെ ഷീറ്റില്‍ 15 മിനുട്ടോളം തൂങ്ങിക്കിടക്കുയും തുടര്‍ന്ന് അയല്‍വാസികളുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഒരു കൂട്ടം ആളുകള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള നിരന്തര അധിക്ഷേപം രമ്യയെ മാനസികമായി കൂടുതല്‍ തളര്‍ത്തിയിരുന്നു. പതിയെ രമ്യ വിഷാദ രോഗത്തിന്റെ പിടിയില്‍ വീണു.

രമ്യയ്ക്ക് അപകടത്തില്‍പ്പെട്ട കുട്ടിയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനുണ്ട്. രണ്ടാഴ്ച മുന്‍പ് രമ്യ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് മേട്ടുപ്പാളയത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭര്‍ത്താവും മാതാവും ഒരു വിവാഹ ചടങ്ങില്‍ പോയി വരുമ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ