ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാഗം; വിവാദ പ്രസ്താവനയുമായി ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി

ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന വിവാദ പ്രസ്താവനയുമായി ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. ഹ​രി​യാ​ന എ​ഡി​ജി​പി ആ​ർ‌.​സി മി​ശ്ര​യാ​ണ് വിവാദ പരാമർശം നടത്തിയത്. ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ എ​ല്ലാ​യി​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കു​റ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹരിയാനയിൽ ക​ഴി​ഞ്ഞ ദി​വ​സം 15 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കു​രു​ക്ഷേ​ത്ര​യ്ക്ക് സമീപം ട്യൂ​ഷ​നു​പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ജിന്ദിലെ ജ്യോതിസറിൽ നിന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read more

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശ‍​യി​ക്കു​ന്ന 19 കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ​യും കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ഇന്ന് ക​ണ്ടെ​ത്തി. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെയാണ് പോലീസ് മേധാവി വിവാദ പ്രസ്താവന നടത്തിയത്.