ദുബായിലേക്ക് മുങ്ങിയോ? വിവാദ ഐഎഎസ് പൂജ ഖേദ്കറെ കാണാനില്ല

കൃത്രിമം നടത്തി ഐഎഎസ് നേടിയെന്ന കേസിലെ പ്രതി പൂജ ഖേദ്കറെ കാണാനില്ല. ഐഎഎസ് പദവി യുപിഎസ്‌സി റദ്ദാക്കുകയും മുൻ‌കൂർ ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്. പൂജ രാജ്യത്തെ വിട്ട് ദുബായിലേക്ക് മുങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് പൂജയുടെ നിയമന ശുപാര്‍ശ യുപിഎസ്‌സി റദ്ദാക്കിയത്. സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷയുടെ ചട്ടങ്ങൾ പൂജ ലംഘിച്ചതായി തെളിഞ്ഞുവെന്ന് യുപിഎസ്‌സി പ്രസ്‌താവനയിൽ അറിയിച്ചു. പൂജയ്ക്കെതിരായി പരാതി ലഭിച്ചതിനെ തുടർന്ന് യുപിഎസ്‌സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഇതിൻമേൽ മറുപടി ജൂലൈ 25നകം വിശദീകരണം നൽകണമെന്നായിരുന്നു പൂജയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമയം ഓഗസ്‌റ്റ് നാല് വരെ നീട്ടി നൽകണമെന്ന് പൂജ അഭ്യർഥിച്ചു. ഇതേത്തുടർന്ന് ജൂലൈ 30 വരെ യുപിഎസ്‌സി സമയം അനുവദിക്കുകയും ഇതിൽ കൂടുതൽ സമയം നൽകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പൂജയുടേതായി കൈവശമുള്ള രേഖകൾ യുപിഎസ്‌സി വിശദമായി പരിശോധിച്ചു. തുടർന്ന് ഇവർ 2022 ലെ സിഎസ്ഇ ചട്ടങ്ങൾ ലംഘിച്ചതായി തെളിഞ്ഞതോടെയാണ് നടപടി. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. അതിനിടെ 2020, 2023 വർഷങ്ങളിലെ പൂജയുടെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അപേക്ഷാ ഫോമിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പൂജയുടെ പേരിലും വയസിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

2009 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ സിവിൽ സർവീസ് പരീക്ഷ പാസായ 15000ത്തിലേറെ പേരുടെ വിവരങ്ങളാണ് പൂജ ഖേദ്‌കറിൻ്റെ വിവാദത്തിന് പിന്നാലെ യുപിഎസ്‌സി പരിശോധിച്ചത്. മറ്റൊരാളും കൃത്രിമം കാട്ടി അനുവദിച്ചതിലുമധികം തവണ പരീക്ഷയെഴുതുകയോ മറ്റ് ക്രമക്കേടുകൾ നടത്തുകയോ ചെയ്‌തിട്ടില്ലെന്നും പാനൽ കണ്ടെത്തി. സ്വന്തം പേരിന് പുറമെ മാതാപിതാക്കളുടെ പേരും പൂജ വ്യത്യസ്തമായാണ് നൽകിയിരുന്നതെന്നതിനാൽ പൂജ എത്ര തവണ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് യുപിഎസ്‌സിക്കും സ്‌ഥിരീകരിക്കാനായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിൽ പൂജയ്ക്കെതിരെ പുണെ കലക്ടറായിരുന്ന സുഹാസ് ദിവാനെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ക്രമക്കേടുകൾ പുറത്തറിയുന്നത്. ഐഎഎസ് ട്രെയിനി മാത്രമായ പൂജ, പരിശീലന കാലയളവിൽ തന്നെ കാറും സ്‌റ്റാഫും ഓഫിസും ആവശ്യപ്പെട്ടതും കലക്ട്രേറ്റിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതുമായിരുന്നു പരാതിക്ക് അടിസ്ഥാനം.

സംവരണം ലഭിക്കാനും പൂജ കൃത്രിമം കാട്ടിയെന്ന് ആരോപണം ഉയർന്നിരുന്നു. നോൺ ക്രീമിലെയർ വിഭാഗത്തിലാണെന്ന് കാണിക്കുന്ന രേഖകളാണ് പൂജ സമർപ്പിച്ചിരുന്നത്. എന്നാൽ മഹാരാഷ്ട്ര സർക്കാർ ജീവനക്കാരനായി വിരമിച്ച പൂജയുടെ പിതാവിന് 40 കോടിയോളം രൂപയുടെ സ്വത്തുള്ളപ്പോൾ ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു പരാതിക്കാരുടെ ചോദ്യം. ഇതിനും പുറമെ വൈകല്യമുണ്ടെന്ന വ്യാജ അവകാശവാദവും പൂജ ഉന്നയിക്കുകയും ഇതിന്റെ ഇളവ് നേടുകയും ചെയ്തു‌.

Latest Stories

KKR VS LSG: കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയില്ല, പന്ത് ആ തീരുമാനമെടുത്തതിന് പിന്നിലെ കാരണം, ട്രോളി എയറിലാക്കി ആരാധകര്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും; യെച്യൂരി ലൈനില്‍ എംഎ ബേബി

IPL 2025: ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല, അവനെ വേഗം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കൂ, ഹൈദരാബാദ് താരത്തെ ട്രോളി ആരാധകര്‍

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ

കണ്ണൂരില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ മദ്രസ അധ്യാപകന്‍ 16കാരിയെ പീഡിപ്പിച്ചു; 187 വര്‍ഷം തടവ് വിധിച്ച് പോക്‌സോ അതിവേഗ കോടതി

'രാഷ്ടീയ ലക്ഷ്യങ്ങള്‍ക്കായി ജനഹിതം അട്ടിമറിക്കാന്‍ നോക്കരുത്'; ബിജെപിയുടെ ഗവര്‍ണര്‍ പൊളിറ്റിക്‌സിന് സുപ്രീം കോടതിയുടെ നല്ലനടപ്പ് ഉത്തരവ്

LSG VS KKR: എന്റമ്മോ എന്തൊരു വെടിക്കെട്ട്, കൊല്‍ക്കത്തക്കെതിരെ ആളിക്കത്തി പുരാന്‍, ഓണ്‍ലി സിക്‌സടി മാത്രം, എല്‍എസ്ജിക്ക് കൂറ്റന്‍ സ്‌കോര്‍

'ആരാണ് അയാൾ?' യുഎസിൽ ട്രെൻഡിങ്ങായി ഹൃത്വിക് റോഷൻ; താരത്തെ ഗൂഗിളിൽ തിരഞ്ഞ് അമേരിക്കക്കാർ

"യുഎഇ-ഇന്ത്യ ബന്ധത്തിന്റെ ശക്തി വീണ്ടും ഉറപ്പിച്ചു": പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദുബായ് കിരീടാവകാശി

പഞ്ചാബിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീട്ടിൽ നടന്ന ഗ്രനേഡ് ആക്രമണം; പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘമെന്ന് പോലീസ് കണ്ടെത്തൽ