അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

വിവാദമായ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു. അതേസമയം ഇത്തരമൊരു വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷിക ശോഭ ഗുപ്ത രംഗത്തെത്തി.

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടേതാണ് പരാമർശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.

ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഉന്നയിച്ചത്.

വിധി വിവാദമായതോടെ നിരവധി പേരാണ് വിധിയെ എതിർത്ത് രംഗത്തെത്തിയത്. വിധി റദ്ദാക്കണമെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു.

അതേസമയം ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്ന് അഭിഭാഷക ശോഭ ഗുപ്ത വിമർശിച്ചു. നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും ശോഭ ഗുപ്ത പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിൽ ചീഫ് ജസ്റ്റിസിന് ഒരു കത്തെഴുതി.

അതേസമയം വിഷയത്തിൽ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു. വിഷയത്തിൽ മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മാലിവാളും പ്രതികരണം നടത്തി. വളരെ നിർഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും സ്വാതി മാലിവാൾ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.

വിധി പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. വിധി റദ്ദാക്കണമെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി രംഗത്തെത്തി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു.

അതേസമയം ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്ന് അഭിഭാഷക ശോഭ ഗുപ്ത വിമർശിച്ചു. നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും ശോഭ ഗുപ്ത പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

അതേസമയം വിഷയത്തിൽ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു. വിഷയത്തിൽ മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മാലിവാളും പ്രതികരണം നടത്തി. വളരെ നിർഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും സ്വാതി മാലിവാൾ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.

Latest Stories

മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍, ഞാന്‍ നിയമം അനുസരിക്കുന്നത് കൊണ്ട് മാത്രം സംയമനം പാലിക്കുന്നു; പ്രകോപിപ്പിച്ചാല്‍ കൊടുങ്കാറ്റായി മാറുമെന്ന് വിജയ്; വെല്ലുവിളി അവഗണിച്ച് ഡിഎംകെ

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

ഡിനിപ്രോയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു; പുതിയ യുഎസ് ധാതു ഇടപാടിൽ ജാഗ്രത പാലിക്കാൻ സെലെൻസ്‌കി

'മണിപ്പൂരിലെ സംഘർഷം പരിഹരിക്കണം, പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ചിട്ടില്ല എന്നത് ആശങ്കാജനകം'; രാഹുൽ ഗാന്ധി

IPL 2025: എന്റെ പൊന്ന് ധോണി, ആരാധകർ നിങ്ങളോട് ആവശ്യപ്പെടുന്നത് ആ രണ്ട് കാര്യങ്ങളാണ്, അത് മറക്കരുത്: ആകാശ് ചോപ്ര

മന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

'എമ്പുരാനി'ല്‍ മാറ്റങ്ങള്‍, വില്ലന്റെ പേരടക്കം മാറും; സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യും

'ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഉത്തര സൂചിക, അബദ്ധം പറ്റിയെന്ന് പിഎസ്സി'; പരീക്ഷ റദ്ദാക്കി

IPL 2025: എന്റെ അടുത്ത ലക്ഷ്യം അതാണ്, രണ്ടാം മത്സരത്തിന് മുമ്പ് രോഹിത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ വൈറൽ; ഇനി കളികൾ മാറും

'സയണിസം നമ്മുടെ ലോകവീക്ഷണത്തിന് അനുയോജ്യമല്ല' സയണിസത്തെ വിമർശിച്ച് ഓർത്തഡോക്സ് ജൂതമതത്തിന്റെ നേതാവായ റബ്ബിയുടെ കത്ത്