കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; പത്താംക്ലാസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബീഹാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം നടന്നത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

Read more

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബം ദേശീയപാത ഉപരോധിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇതോടെ പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ള ആശുപത്രിയിലും പൊലീസ് ശക്തമായ കാവല്‍ തുടരുന്നു.