സിംഹങ്ങളുടെ പേരിനെ ചൊല്ലിയുള്ള വിവാദം; വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി; പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ്

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതില്‍ വിമര്‍ശനം ഉന്നയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. അക്ബര്‍-സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കോടതി അറിയിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാനാണ് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആരാണ് മൃഗങ്ങള്‍ക്ക് ഇങ്ങനെയുള്ള പേരുകള്‍ നല്‍കുന്നത്. ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സാഹിത്യകാരന്മാരുടെയും പേരുകള്‍ നാം മൃഗങ്ങള്‍ക്ക് നല്‍കാറുണ്ടോ. എന്തിനാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്.

സീതയുടെ കാര്യം മാത്രമല്ല അക്ബറെന്ന പേര് നല്‍കിയതും അംഗീകരിക്കാനാവില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേര് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സിംഹങ്ങള്‍ക്ക് പേര് നല്‍കിയത് ത്രിപുര സര്‍ക്കാര്‍ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സിംഹങ്ങളുടെ പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം