കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പാർലമെന്റിൽ പറഞ്ഞു. രാജ്യത്തുടനീളം കൊറോണ രോഗികളുടെ 73 ആയി ഉയർന്ന സാഹചര്യത്തിൽ ആണിത്. “അസാധാരണമായ സാഹചര്യങ്ങൾക്ക് അസാധാരണമായ പ്രതികരണം ആവശ്യമാണ്,” അപകടസാദ്ധ്യത വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് യാത്ര ശിപാർശ ചെയ്യുന്നില്ലെന്നും എസ്. ജയ്‌ശങ്കർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിച്ചതിനാൽ നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര സംഘടനകൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ നിർത്തിവെയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.