കോടതികളെ കോര്‍പ്പറേറ്റുകള്‍ നിലയ്ക്ക് നിര്‍ത്തുമ്പോള്‍...സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നില്‍ കളിച്ചത് വന്‍ കോര്‍പ്പറേറ്റുകളോ?

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിന് പിന്നില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് വേണ്ടി ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ വിധി തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ഉദ്യോഗസ്ഥരുമെന്ന് സത്യവാങ്മുലം.

കടക്കെണിയിലായ ജെറ്റ് എയര്‍വെയസ് മേധാവി നരേഷ് ഗോയല്‍, ദാവുദ് ഇബ്രാഹിം എന്നിവരുടെ പേരുകളും സുപ്രീം കോടതിക്കു രഹസ്യരേഖയായി അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് “മനോരമ” പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സാമ്പത്തിക തട്ടിപ്പ് പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മയെ കുറിച്ചും സത്യവാങ് മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ടെലികോം കമ്പനിയായ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് റോഹിന്റ്ണ്‍ നരിമാന്‍ ജനുവരി ഏഴിന് നല്‍കിയ ഉത്തരവ്. എന്നാല്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ ഹാജരാകേണ്ടതില്ല എന്നാക്കി മാറ്റി. ഇതിന്റെ പേരില്‍ അസിസ്റ്റന്റ് രജിസ്റ്റാര്‍മാരായിരുന്ന തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരെ സുപ്രീം കോടതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.

ഇരുകമ്പനികളും തമ്മിലുള്ള ഒത്തു തീര്‍പ്പ് തുകയായ 550 കോടി രൂപ നല്‍കാത്തതില്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടത്. പിന്നീട് തുക നല്‍കുന്നതിന് കോടതി നിര്‍ദ്ദേശിച്ച അന്തിമ ദിവസം സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചാണ് കോടതിയില്‍ പണം കെട്ടി വെച്ചത്.

പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കായി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ആണ് കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കിയത്. തനിക്കെതിരെയുള്ള പീഡനാരോപണത്തിന് പിന്നില്‍ ജൂഡീഷ്യറിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞിരുന്നു. പിന്നീടാണ് അഭിഭാഷകന്റെ വെളിപ്പെടുത്തലുണ്ടായത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍